തമോഗര്‍ത്തങ്ങളേ ഇല്ലെന്ന് സ്റ്റീഫന്‍ ഹോക്കിങ്; അമ്പരപ്പോടെ ശാസ്ത്രലോകം
തമോഗര്‍ത്തങ്ങളേ ഇല്ലെന്ന് സ്റ്റീഫന്‍ ഹോക്കിങ്; അമ്പരപ്പോടെ ശാസ്ത്രലോകം | Jan 25, 2014 ലണ്ടന്‍ : പ്രപഞ്ചത്തില്‍ തമോഗര്‍ത്തങ്ങളെ ഇല്ലെന്ന് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്. ആധുനിക തമോഗര്‍ത്ത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായ ഹോക്കിങിന്റെ ഈ നിഗമനം, ശാസ്ത്രലോകത്തെയാകെ അമ്പരപ്പിച്ചിരിക്കുകയാണ്. അനന്തമായ ഗുരുത്വാകര്‍ഷണത്താല്‍ പ്രകാശത്തിന് പോലും പുറത്തുകടക്കാനാവാത്ത പ്രാപഞ്ചിക കെണികളായാണ് തമോഗര്‍ത്തം വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തമാണ് ഇതിന് അടിസ്ഥാനം. ഭീമന്‍ നക്ഷത്രങ്ങള്‍ അവയുടെ അന്ത്യത്തില്‍ തമോഗര്‍ത്തങ്ങളായി മാറുന്നു എന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. തമോഗര്‍ത്തങ്ങളെ നിലനിര്‍ക്കാന്‍ സഹായിക്കുന്നത് സംഭാവ്യതാ ചക്രവാളമാണ്. ആ ചക്രവാളത്തിനുള്ളില്‍ പെടുന്ന പ്രകാശകണങ്ങള്‍ക്ക് പോലും രക്ഷപ്പെടാനാകില്ല. എന്നാല്‍, സംഭാവ്യതാ ചക്രവാളം എന്ന സംഗതിയേ ഇല്ലെന്നാണ് ഹോക്കിങ് ഇപ്പോള്‍ പ്രസ്താവിച്ചിരിക്കുന്നത്. സംഭാവ്യതാ ചക്രവാളമില്ലെങ്കില്‍, തമോഗര്‍ത്തവുമില്ല - ഹോ...