ചൊവ്വയിൽ ഒഴുകുന്ന ജലം

ചൊവ്വയിൽ ഒഴുകുന്ന ജലം കണ്ടെത്തിയതായി നാസ ശാസ്ത്രജ്ഞർ. ഗ്രഹത്തിലെ പർവതഗർത്തങ്ങൾക്കിടയിലൂടെ വളരെദൂരം താഴ്‌വാരത്തിലേക്കു വേനൽക്കാലത്തൊഴുകുന്ന അരുവികൾ ശിശിരത്തിൽ അന്തരീക്ഷ താപം താഴുന്നതോടെ ഉറഞ്ഞുപോകുന്നതിന്റെ അടയാളങ്ങളും ഗവേഷകർ കണ്ടെത്തി. ചൊവ്വയിൽ ജീവന്റെ സാന്നിധ്യമുണ്ടെന്ന വാദത്തിനു ബലം നൽകുന്നതാണ് പുതിയ കണ്ടെത്തൽ.
ചൊവ്വയിൽനിന്നുള്ള പുതിയ ചിത്രങ്ങളിൽ പർവതങ്ങളും അഗാധ ഗർത്തങ്ങളും മലയിടുക്കുകളും കാണാം. ഈ പ്രതലത്തിലാണ് അരുവികളുടെ അടയാളങ്ങളുള്ളത്. അരുവികൾ ഉണ്ടെന്നു സ്ഥിരീകരിച്ചെങ്കിലും എവിടെനിന്നാണ് ഇവ ഉറവെടുക്കുന്നതെന്നു വ്യക്തമായിട്ടില്ല.
nasa-1
ചൊവ്വയുടെ ഉപരിതലത്തിനു താഴെ ഘനീഭവിച്ച മഞ്ഞുപാളികളോ ഉപ്പുവെള്ളമോ അന്തരീഷതാപം ഉയരുമ്പോൾ ഉരുകിയൊലിക്കുന്നതാകാമെന്നാണ് അനുമാനം. ഒഴുകുന്ന ജലമുണ്ടെന്നു കണ്ടെത്തിയ നിലയ്ക്ക് ചൊവ്വയിൽ വാസയോഗ്യമായ അന്തരീഷത്തിനു സാധ്യതയുണ്ടാകാമെന്ന് നാസയിലെ ഗവേഷകർ പറയുന്നു. അരുവികളുടെ ഉറവിടം കണ്ടെത്തലാണ് ഗവേഷകരുടെ അടുത്ത ലക്ഷ്യം.
nasa-3
nasa-2
ചൊവ്വയിൽ ഒരു കാലത്ത് ജലമുണ്ടായിരുന്നു എന്നതിന് മുൻപുതന്നെ തെളിവുകൾ ലഭിച്ചിരുന്നു. 1970കളിൽ ലഭിച്ച ചില ചൊവ്വാ ചിത്രങ്ങളിൽ വരണ്ട നദീതടങ്ങൾ കണ്ടെത്തിയിരുന്നു. ചൊവ്വയിൽ പണ്ടെങ്ങോ സമുദ്രമുണ്ടായിരുന്നതിന്റെ തെളിവുകളും ഈ വർഷം ആദ്യം നാസ പുറത്തുവിട്ടിരുന്നു.
nasa-4
ഒരു ദശകം മുൻപ് നാസയുടെ മാർസ് ഗ്ലോബൽ സർവേയർ എടുത്ത ചില ചിത്രങ്ങളിലും പർവതപ്രദേശങ്ങളിലെ ജലസാന്നിധ്യം സംബന്ധിച്ച സൂചനകളുണ്ടായിരുന്നു.ഒഴുകുന്ന ജലം കണ്ടെത്തിയ സ്ഥിതിക്ക് ചൊവ്വയുടെ പ്രതലത്തിൽ ഇപ്പോഴും ഈർപ്പമുണ്ടെന്നാണ് നിഗമനം.
nasa-5

Comments

Popular posts from this blog

Approaches to Educational Technology

vande mataram lyrics in malayalam

BEd Notes