അന്യഗ്രഹജീവികളെ കണ്ടെത്താൻ സ്റ്റീഫൻ ഹോക്കിങ്
അന്യഗ്രഹജീവികളെ കണ്ടെത്താൻ സ്റ്റീഫൻ ഹോക്കിങ്
അന്യഗ്രഹജീവികളെ തേടിയുള്ള മനുഷ്യന്റെ അന്വേഷണങ്ങൾക്ക് ഉണർവേകാൻ 10 കോടി ഡോളറിന്റെ വൻ ഗവേഷണ പദ്ധതിയുമായി വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്. ലണ്ടൻ റോയൽ സൊസൈറ്റിയിൽ കഴിഞ്ഞദിവസം പ്രഖ്യാപിച്ച ‘ബ്രേക്ക് ത്രൂ ഇനിഷ്യേറ്റിവ്സ്’ പദ്ധതിക്ക് യുഎസ് ശതകോടീശ്വരൻ യൂറി മിൽനറാണ് ധനസഹായം നൽകുന്നത്.
ഭൂമിയിൽ ജീവൻ സ്വാഭാവികമായി ഉടലെടുത്തതാണെങ്കിൽ, അനന്തമായ ഈ പ്രപഞ്ചത്തിലെ മറ്റിടങ്ങളിലും ജീവന്റെ സാധ്യത ഏറെയാണെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ടു ഹോക്കിങ് പറഞ്ഞു. ഭൂമിയിലുള്ള നമ്മൾ ഏതെങ്കിലും അന്യഗ്രഹജിവികളുടെ നിരീക്ഷണത്തിലാകാനുള്ള സാധ്യതയും തള്ളിക്കളയേണ്ടതില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്യഗ്രഹജീവികളെ തേടിയുള്ള മുൻ ഗവേഷണ പദ്ധതികളെ അപേക്ഷിച്ച് കൂടുതൽ വ്യാപകമായ തിരച്ചിലിനാണ് പുതിയ പദ്ധതിയുടെ ശ്രമം. ഇപ്പോൾ നിരീക്ഷിക്കുന്ന പ്രപഞ്ചഭാഗങ്ങളുടെ പത്തിരിട്ടി കൂടുതൽ മേഖലകളിലേക്ക് നൂറിരട്ടി വേഗത്തിൽ തിരച്ചിൽ വ്യാപിപ്പിക്കും. ഭൂമിക്കു സമീപത്തുള്ളതും ക്ഷീരപഥത്തിന് അപ്പുറത്തുള്ളതുമായ പത്തുലക്ഷം നക്ഷത്രങ്ങളെ സൂക്ഷ്മമായി പഠിക്കും. റേഡിയോ തരംഗങ്ങൾക്കും സന്ദേശങ്ങൾക്കുമായി ഏറ്റവുമടുത്ത നൂറ് നക്ഷത്രക്കൂട്ടങ്ങളെ നിരീക്ഷിക്കും.
courtesy : Manorama News
Comments
Post a Comment