സഫലമീ യാത്ര



സഫലമീ യാത്ര 


ആര്ദ്രമീ ധനുമാസ രാവുകളിലൊന്നില്ആതിര വരും പോകുമല്ലേ സഖീ
ആര്ദ്രമീ ധനുമാസ രാവുകളിലൊന്നില്ആതിര വരും പോകുമല്ലേ സഖീ
ഞാനീ ജനലഴി പിടിച്ചൊട്ടു നില്ക്കട്ടെ നീയെന്നണിയത്തു തന്നെ നില്ക്കൂ
പഴങ്കൂടൊരു ചുമയ്ക്കടി ഇടറി വീഴാം
വ്രണിതമാം കണ് ഠത്തില്ഇന്നു നോവിത്തിരി കുറവുണ്ട്
വളരെ നാള്കൂടി ഞാന്നേരിയ നിലാവിന്റെ
പിന്നെ അനന്തതയില്അലിയും ഇരുള്നീലിമയില്
എന്നോ പഴകിയൊരോര്മ്മകള്മാതിരി നിന്നു വിറക്കുമീ ഏകാന്ത താരകളെ
ഇന്നൊട്ട് കാണട്ടെ നീ തൊട്ടു നില്ക്കൂ

ആതിര വരുന്നേരമൊരുമിച്ച് കൈകള്കോര്ത്തെതിരേല്ക്കണം നമുക്കിക്കുറി
ആതിര വരുന്നേരമൊരുമിച്ച് കൈകള്കോര്ത്തെതിരേല്ക്കണം നമുക്കിക്കുറി
വരും കൊല്ലമാരെന്നുമെന്തെന്നുമാര്ക്കറിയാം
ആതിര വരുന്നേരമൊരുമിച്ച് കൈകള്കോര്ത്തെതിരേല്ക്കണം നമുക്കിക്കുറി
വരും കൊല്ലമാരെന്നുമെന്തെന്നുമാര്ക്കറിയാം

എന്ത് നിന്മിഴിയിണ തുളുമ്പുന്നുവോ സഖീ ചന്തം നിറക്കുകീ ശിഷ്ടദിനങ്ങളില്
മിഴിനീര്ചവര്പ്പ് പെടാതീ മധുപാത്രം അടിയോളം മോന്തുക
നേര്ത്ത നിലാവിന്റെ അടിയില്തെളിയുമിരുള്നോക്ക്
ഇരുളിന്റെ അറകളിലെ ഓര്മ്മകളെടുക്കുക ഇവിടെ എന്തോര്മ്മകളെന്നോ

നെറുകയിലിരുട്ടേന്തി പാറാവ്നില്ക്കുമീ തെരുവ് വിളക്കുകള്ക്കപ്പുറം
പധിതമാം ബോധത്തിനപ്പുറം ഓര്മ്മകള്ഒന്നും ഇല്ലെന്നോ ഒന്നുമില്ലെന്നോ

പല നിറം കാച്ചിയ വളകള്അണിഞ്ഞും അഴിച്ചും
പല മുഖം കൊണ്ട് നാം തമ്മില്എതിരേറ്റും
പല നിറം കാച്ചിയ വളകള്അണിഞ്ഞും അഴിച്ചും
പല മുഖം കൊണ്ട് നാം തമ്മില്എതിരേറ്റും
എന്തും പരസ്പരം മോഹിച്ചും പതിറ്റാണ്ടുകള്നീണ്ടോരീ
അറിയാത്ത വഴികളില്എത്ര കൊഴുത്ത ചവര്പ്പ് കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തിതന്ശര്ക്കര നുണയുവാന്ഓര്മ്മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോര കാഴ്ചകളായി പിറകിലേക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെ കടന്നുവല്ലോ വഴി പാതിയിലേറെ കടന്നുവല്ലോ വഴി

ഏതോ പുഴയുടെ കളകളത്തില്ഏതോ മലമുടി പോക്കുവെയിലില്
ഏതോ നിശീഥത്തിന്തേക്ക് പാട്ടില്ഏതോ വിജനമാം വഴി വക്കില്നിഴലുകള്നീങ്ങുമൊരു താന്തമാം അന്തിയില്
പടവുകളായ് കിഴക്കേറെ ഉയര്ന്നു പോയ്
കടു നീല വിണ്ണില്അലിഞ്ഞുപോം മലകളില്
പടവുകളായ് കിഴക്കേറെ ഉയര്ന്നു പോയ്
കടു നീല വിണ്ണില്അലിഞ്ഞുപോം മലകളില്
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്
വിളയുന്ന മേളങ്ങള്ഉറയുന്ന രാവുകളില്
എങ്ങാനോരൂഞ്ഞാല്പാട്ട് ഉയരുന്നുവോ സഖീ
എങ്ങാനോരൂഞ്ഞാല്പാട്ട് ഉയരുന്നുവോ
ഒന്നുമില്ലെന്നോ ഒന്നുമില്ലെന്നോ

ഓര്മ്മകള്തിളങ്ങാതെ മധുരങ്ങള്പാടാതെ
പാതിരകള്ഇളകാതെ അറിയാതെ
ആര്ദ്രയാം ആര്ദ്ര വരുമെന്നോ സഖീ
ആര്ദ്രയാം ആര്ദ്ര വരുമെന്നോ സഖീ

ഏതാണ്ടൊരോര്മ്മ വരുന്നുവോ ഓര്ത്താലും ഓര്ക്കാതിരുന്നാലും
ആതിര എത്തും കടന്നുപോമീ വഴി നാമീ ജനലിലൂടെതിരേല്ക്കും
ഇപ്പഴയോരോര്മ്മകള്ഒഴിഞ്ഞ താലം 
തളര്ന്നൊട്ടു വിറയാര്ന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീര്പതിക്കാതെ മനമിടറാതെ

കാലമിനിയുമുരുളും വിഷു വരും വര്ഷം വരും തിരുവോണം വരും
കാലമിനിയുമുരുളും വിഷു വരും വര്ഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആര്ക്കറിയാം
നമുക്കിപ്പോഴീ ആര്ദ്രയെ ശാന്തരായ് സൗമ്യരായ് എതിരേല്ക്കാം
വരിക സഖീ അരികത്തു ചേര്ന്ന് നില്ക്കൂ
പഴയൊരു മന്ത്രം സ്മരിക്കാം അന്യോന്യം ഊന്നുവടികളായി നില്ക്കാം
ഹാ സഫലമീ യാത്ര
ഹാ സഫലമീ യാത്ര


Comments

Popular posts from this blog

Approaches to Educational Technology

vande mataram lyrics in malayalam

PLATO (Programmed Logic for Automatic Teaching Operations